📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ബെംഗളൂരുവിൽ നിന്ന് കാറിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന; വണ്ടൂരിൽ മൂന്ന് പേർ പിടിയിൽ

📢 Published: IST 🔄 Updated: IST
22 ഒക്ടോബർ 2026
⬤ KARUMBIL LIVE
വണ്ടൂരിൽ എംഡിഎംഎ വേട്ട

ബെംഗളൂരുവിൽ നിന്ന് കാറിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന; വണ്ടൂരിൽ മൂന്ന് പേർ പിടിയിൽ

81.733 ഗ്രാം എംഡിഎംഎയുമായി വണ്ടൂർ കാരാട് സ്വദേശികളുൾപ്പെടെ മൂന്നുപേരെ നിലമ്പൂർ എക്സൈസ് സംഘം പിടികൂടി. പണവും കാറും പിടിച്ചെടുത്തു.


മലപ്പുറം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മൂന്നു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടൂർ കാരാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 81.733 ഗ്രാം എംഡിഎംഎ പിടികൂടിയത്.

കാരാട് സ്വദേശി ഷൈജേഷ് (34), നിലമ്പൂർ സ്വദേശി മഹേഷ് കുമാർ (35), കാരാട് സ്വദേശി അരുൺ (24) എന്നിവരെയാണ് നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ സംഘം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കാറിലാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

ഷൈജേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 5980 രൂപയും എംഡിഎംഎ തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ ജിഷ്ണു, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എ അനീഷ്, എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ.എസ് അരുൺകുമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ മൂന്നു പേരെയും പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

English Summary

The Nilambur Excise team arrested three individuals in Wandoor, Malappuram, and seized 81.733 grams of MDMA. The accused, identified as Shaijesh (34), Mahesh Kumar (35), and Arun (24), allegedly brought the contraband from Bengaluru in a car for local distribution. Along with the drugs, officials confiscated ₹5980 in cash, an electronic weighing scale, and a Maruti Swift car used for smuggling. The accused were presented before the Perinthalmanna Judicial First Class Magistrate Court.

Join WhatsApp Group Send News / Ads