തിരൂരങ്ങാടി നഗരസഭയിലെ ഉദ്യോഗാർത്ഥികളുടെ നിയമനം: ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി
ഓൺലൈൻ ഡെസ്ക് | 19-10-2026
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർക്ക് നിവേദനം നൽകി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനനടപടികൾ നടത്തണമെന്ന സർക്കാർ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിലുള്ള അർഹരായ ഉദ്യോഗാർഥികളെ മറികടന്ന് നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ് പ്രധാന പരാതി. 2026-ലെ നിയമനവുമായി ബന്ധപ്പെട്ട് 108 പേരുടെ പട്ടികയും 76 പേർ പങ്കെടുത്ത അഭിമുഖവും സംബന്ധിച്ച വിവരങ്ങളും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ ഉൾപ്പെടാത്ത നാലുപേരെ അഭിമുഖത്തിൽ പരിഗണിച്ചതായി നഗരസഭ നൽകിയ വിവരാവകാശ മറുപടിയിലെ കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിന് ആധാരമായ കോടതി ഉത്തരവ്, നഗരസഭാ കൗൺസിൽ തീരുമാനം, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ പരിശോധിച്ച് നിയമന നടപടികളുടെ സാധുത ഉറപ്പാക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടു. മുൻകൂർ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ നിയമിക്കാനായിരുന്നുവെങ്കിൽ എന്തിനായിരുന്നു ഇങ്ങനെയൊരു പ്രഹസന ഇൻറർവ്യൂ നടത്തിയതെന്ന് ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി.ഒ. ഷമീം ഹംസ ചോദിച്ചു.
ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ മൂസ ജാറത്തിങ്ങൽ, സാദിക്ക് തെയ്യാല, പി.ഒ. ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർക്ക് പരാതി നൽകിയത്.
English Summary: Aam Aadmi Party (AAP) Tirurangadi constituency committee has filed a complaint with the Malappuram District Employment Officer demanding an inquiry into the alleged irregularities in the temporary appointment of cleaning staff in the Tirurangadi Municipality. AAP alleged that the appointments bypassed eligible candidates on the Employment Exchange list.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838