📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സംസ്ഥാന സ്കൂൾ കായിക മേള: സ്വർണക്കപ്പിന് മലപ്പുറത്ത് ആവേശോജ്ജ്വല സ്വീകരണം

📢 Published: IST 🔄 Updated: IST
25 ഒക്ടോബർ 2026
⬤ KARUMBIL LIVE
സംസ്ഥാന സ്കൂൾ കായിക മേള സ്വർണക്കപ്പിന് മലപ്പുറത്ത് നൽകിയ സ്വീകരണം - Karumbil Live

സംസ്ഥാന സ്കൂൾ കായിക മേള: സ്വർണക്കപ്പിന് മലപ്പുറത്ത് ആവേശോജ്ജ്വല സ്വീകരണം

സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി ജില്ലയിലെത്തിയ സ്വർണക്കപ്പ് പര്യടനത്തിന് വൻ സ്വീകരണം നൽകി മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ. കായികമേളയുടെ ആവേശം വിളിച്ചോതുന്ന സ്വീകരണമാണ് ഇവിടെ ഒരുക്കിയത്. കായികതാരങ്ങൾക്ക് പ്രചോദനമേകുന്ന രീതിയിൽ ഒരുക്കിയ സ്വീകരണം വിദ്യാലയത്തിൽ കായികോത്സവത്തിന്റെ ആവേശം നിറച്ചു.

ഒക്ടോബർ 22-ന് രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം പട്ടം സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്ത കായികമേളയുടെ ഘോഷയാത്ര പുലാമന്തോൾ വഴിയാണ് മലപ്പുറം ജില്ലയിൽ പ്രവേശിച്ചത്. യാത്രയിൽ ക്യു.ഐ.പി ഡി.ഡി.ഇ ശിവദാസൻ (ക്യാപ്റ്റൻ), എ.എസ്‌.ഒ ഷറഫുദ്ധീൻ എന്നിവർ അനുഗമിച്ചു.

മലപ്പുറം എം.എസ്‌.പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എ.ഡി.എം പി.ഒ സാദിഖ്, അസിസ്റ്റന്റ് കമാൻഡർ ബിജു ചാക്കോ, പ്രശസ്ത ഫുട്ബോൾ താരം അനസ് എടത്തൊടിക, ഡി.ഡി.ഇ. സ്വലാവുദ്ദീൻ, എം.എസ്‌.പി എച്ച്.എസ്‌.എസ്‌ പ്രിൻസിപ്പൽ മീര, എ.എ ഇ ഷറഫുദ്ദീൻ, എസ്‌.കെ ഡി പി സി ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

സ്വർണ്ണക്കപ്പിന് പൂക്കോട്ടൂർ ജി.എച്ച്.എസ്.എസിലും സ്വീകരണം നൽകി

കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന കായിക മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് പൂക്കോട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ആവേശകരമായ സ്വീകരണം നൽകി. വൈകിട്ട് നാലിന് നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.

സ്വീകരണത്തിന്റെ ഭാഗമായി ഉറുമി പരിച, ഉറുമി വീശൽ, വടി വീശൽ, കെട്ടുതാരി, നെടുവടി പയറ്റ് തുടങ്ങിയ പരമ്പരാഗത ആയോധനകലാ പ്രകടനങ്ങൾ അരങ്ങേറി. ചടങ്ങിൽ ഡി.ഡി.ഇ. സലാഹുദ്ദീൻ, ഡി.ഇ.ഒ സുനിത ടീച്ചർ, എ.എസ്.ഒ ഷറഫുദ്ദീൻ, ക്യു.ഐ.പി ഡി.ഡി ശിവദാസൻ, ഡി.ഡി.എ.എ ഷറഫുദ്ദീൻ, സ്കൂൾ ഹെഡ്മിസ്ട്രസ് റസ്‌ലി, പ്രിൻസിപ്പൽ ഷറഫുന്നീസ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.കെ. ഷാഹുൽ ഹമീദ്, പി.ടി.എ പ്രസിഡന്റ് സലീം കോടക്കാടൻ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

സ്വർണ്ണക്കപ്പ് സ്വീകരണം ഫോട്ടോ 1 സ്വർണ്ണക്കപ്പ് സ്വീകരണം ഫോട്ടോ 2

English Summary

The State School Sports Meet Gold Cup procession received an enthusiastic welcome in Malappuram district. Grand receptions were organized at Malappuram MSP Higher Secondary School and Pookkottur Government Higher Secondary School, featuring traditional martial arts displays and the presence of prominent figures including football player Anas Edathodika and various education department officials.

Join WhatsApp Group Send News / Ads