📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ജനങ്ങൾക്ക് 'ഷോക്ക്'; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

📢 Published: IST 🔄 Updated: IST

ജനങ്ങൾക്ക് 'ഷോക്ക്'; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

ഓൺലൈൻ ഡെസ്ക് | 19-10-2026

തിരുവനന്തപുരം: വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി നൽകി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഇത് നടപ്പാക്കുക.

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും.

കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം. പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാകുമെന്നാണ് സൂചന.

English Summary: The Kerala Electricity Regulatory Commission has notified a new tariff policy that paves the way for an increase in electricity charges and surcharges in the state. The new policy, effective from next April for the next five years, shifts KSEB's financial liabilities onto consumers. The peak hours have also been changed to 6 PM to 11:30 PM, signaling a significant financial burden on ordinary consumers.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Join WhatsApp Group Send News / Ads