📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

മാസപ്പടി കേസ്: പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞു

📢 Published: IST 🔄 Updated: IST

മാസപ്പടി കേസ്: പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞു

ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍- എക്‌സാലോജിക് (മാസപ്പടി) കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയില്‍ വലിയ ആശ്വാസം. പിണറായി വിജയനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സുപ്രീം കോടതി ഇപ്പോൾ തടഞ്ഞിരിക്കുന്നത്. കേസിൽ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ കേള്‍ക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് തന്നെ മടക്കി. ഡിവിഷന്‍ ബെഞ്ച് ഈ അപ്പീല്‍ പരിഗണിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇതിനുപുറമെ, കേസിൽ ഒരു ദിവസം കൊണ്ട് തന്നെ എഫ്.ഐ.ആര്‍ ഇട്ടത് എന്തിനെന്നും കോടതി ചോദിച്ചു.

English Summary

The Supreme Court of India has stayed the vigilance probe against former Kerala Chief Minister Pinarayi Vijayan in the CMRL-Exalogic case, bringing him major relief. The apex court stayed the High Court's single bench order and criticized the hasty filing of the FIR in a single day. The Supreme Court directed that the appeal should be heard by a division bench of the High Court.

Join WhatsApp Group Send News / Ads