തിരൂര്‍: 3,200 കിലോമീറ്റര്‍ പോലീസ് വാഹനത്തില്‍ സഞ്ചരിച്ച് മുംബൈയില്‍ നിന്നും സ്ത്രീ പീഡന കേസിലെ പ്രതിയെ പൊക്കി തിരൂര്‍ പോലീസ്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ കളത്തില്‍ ശരത്ത് (37) എന്നയാളെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്. കേരളത്തിൽ നിന്നും പോലീസ് വാഹനത്തില്‍ യാത്ര തിരിച്ച അന്വേഷണ സംഘം, വിദേശത്തു നിന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
2023 സെപ്റ്റംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവത്തില്‍ തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം ഇയാൾ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂരില്‍ നിന്നുള്ള പോലീസ് സംഘം ജീപ്പിൽ അങ്ങോട്ട് തിരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരൂര്‍ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടർ നസീര്‍ തിരൂര്‍ക്കാടും സംഘവുമാണ് മുംബൈയിലെത്തി പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ അനീഷ്, ജൗഹര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary
Tirur police traveled an arduous 3,200 kilometers in a police jeep to Mumbai to arrest a rape accused who had been absconding abroad. The accused, identified as Kalathil Sharath (37) from Ezhoor, Tirur, was nabbed at the Mumbai International Airport upon his arrival. The rape case was registered against him in September 2023, following which he fled the country. Acting on a tip-off about his return after three years, a police team led by SI Naseer Tirurkad drove to Mumbai and apprehended him. He has been remanded by the Tirur court.