കൂടരഞ്ഞി: കക്കാടംപൊയിൽ ഭാഗത്തുനിന്ന് വന്ന ഓപ്പൺ ജീപ്പ് കൂമ്പാറ പീടികപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം. വാഹനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചതായും അഞ്ചുപേരുടെ നില ഗുരുതരമാണെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടുപേർക്ക് നിസ്സാര പരിക്കുകളാണുള്ളത്.
വാഹനത്തിൽ ആകെ എട്ടുപേർ ഉണ്ടായിരുന്നതായാണ് വിവരം. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിനും ഗതാഗത നിയന്ത്രണത്തിനും നേതൃത്വം നൽകി.
മരിച്ച വ്യക്തിയെക്കുറിച്ചും പരിക്കേറ്റവരുടെ പേരുകൾ, ആശുപത്രി വിവരങ്ങൾ എന്നിവയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്).
English Summary
A tragic accident occurred near Koompara Peedikappara in Koodaranhi when an open jeep coming from Kakkadampoyil lost control and fell into a gorge. Out of the eight passengers, all natives of Marad in Kozhikode, one person died and five are in critical condition. Two others sustained minor injuries. Locals immediately engaged in rescue operations. The injured have been shifted to the hospital. Further details regarding the victims are awaited.