📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു

📢 Published: IST 🔄 Updated: IST
25 ഒക്ടോബർ 2026
⬤ KARUMBIL LIVE
സംസ്ഥാന സ്‌കൂള്‍ കായികമേള ഉദ്ഘാടനം - Karumbil Live

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; കായികമേഖലയ്ക്ക് വലിയ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു. ചാത്തമംഗലം എന്‍.ഐ.ടി ഗ്രൗണ്ടില്‍ മേള മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ പി.ടി ഉഷ മുഖ്യമന്ത്രിക്ക് ദീപശിഖ കൈമാറി. നാലായിരത്തോളം കൗമാര കായികതാരങ്ങളാണ് വര്‍ണാഭമായ ചടങ്ങിന് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി സാസ്‌കാരിക പരിപാടികളും അരങ്ങേറി.

ഈ സര്‍ക്കാര്‍ കായിക മേഖലയ്ക്ക് വലിയ മുന്‍ഗണന കൊടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. "നമ്മുടെ നാട്ടില്‍ നിന്ന് പുറത്തേക്ക് ഏത് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികള്‍ക്കും അവരുടെ ടിഎയും ഡിഎയും ചിലവും ഉറപ്പായും കൊടുത്തിരിക്കും. ഇത് കായികമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും പറഞ്ഞിട്ടുണ്ട്. കാരണം കുട്ടികള്‍ പലരും കടം വാങ്ങിച്ചും സംഘടിപ്പിച്ചും മാതാപിതാക്കള്‍ ഓടി നടന്നുമാണ് പോകുന്നത്. ഇനി അങ്ങനെയൊരു നിലവരാന്‍ പാടില്ല. വിദ്യാഭ്യാസമന്ത്രിയേയും കായികമന്ത്രിയേയും സാക്ഷി നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയുന്നു, കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകും" - മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കായികമേള ചിത്രങ്ങൾ - Karumbil Live

English Summary

The 68th Kerala State School Sports Meet was officially inaugurated by Chief Minister V.D. Satheesan at the Chathamangalam NIT Ground in Kozhikode. Olympian P.T. Usha handed over the ceremonial torch. Over 4,000 student-athletes participated in the colorful march past. During his inaugural address, the Chief Minister announced that a comprehensive package will be introduced to promote sports in the state, assuring that travel and daily allowances (TA/DA) will be strictly provided to students participating in competitions outside the state.

Join WhatsApp Group Send News / Ads