📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

📢 Published: IST 🔄 Updated: IST
26 ഒക്ടോബർ 2026
⬤ KARUMBIL LIVE
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു - Karumbil Live

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിനടുത്ത് ഒതുക്കുങ്ങലിൽ മദ്യലഹരിയിൽ അതിവേഗത്തിലെത്തിയ കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരണപ്പെട്ടു. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി അമ്പലവൻ കുളപ്പുരക്കൽ ഇബ്രാഹീമിന്റെ മകൻ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ സ്‌കൂളിൽ താത്കാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കോട്ടക്കൽ പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. ഹബീബിനെ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ട വാഹനം - Karumbil Live

മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ജീവഹാനി വരുത്തുകയും ചെയ്ത കുറ്റത്തിന് കാറോടിച്ചിരുന്ന അക്ബർ അലിയെ വേങ്ങര പൊലിസ് കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഷറഫുദ്ദീന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇന്ന് വൈകുന്നേരം 4.30ന് കുഴിപ്പുറം പടിഞ്ഞാറേ പള്ളിയിൽ കബറടക്കും.

English Summary

Sharafudheen (36), a temporary school teacher from Kuzhippuram, died and his friend Habeeb sustained serious injuries when a speeding car driven by a drunk youth rammed into their scooter at Othukkungal near Kottakkal. The Vengara police have arrested the car driver, Akbar Ali, a native of Parappur, for drunk driving and causing death by negligence.

Join WhatsApp Group Send News / Ads