📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

റെക്കോർഡ് നേട്ടം; ബാലപ്രതിഭകളെ ആദരിച്ചു

📢 Published: IST 🔄 Updated: IST
25 ഒക്ടോബർ 2026
⬤ KARUMBIL LIVE
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ ബാലപ്രതിഭകളെ ആദരിക്കുന്നു - Karumbil Live

റെക്കോർഡ് നേട്ടം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ബാലപ്രതിഭകളെ ആദരിച്ചു

തിരൂരങ്ങാടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടിയ മുഹമ്മദ് ഹൈസിൻ സാബിത്തിനെയും മുഹമ്മദ് അയ്ദിൻ സാബിത്തിനെയും കാരാടൻ കുടുംബസമിതിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി നഗരസഭാ കാര്യാലയത്തിൽ വെച്ച് ആദരിച്ചു.

നൂറിലധികം പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള അസാധാരണ കഴിവാണ് മൂന്നുവയസ്സുകാരനായ മുഹമ്മദ് ഹൈസിൻ സാബിത്തിനെ ശ്രദ്ധേയനാക്കുന്നത്. ഒന്നരവയസ്സുകാരനായ മുഹമ്മദ് അയ്ദിൻ സാബിത്തും ചെറുപ്രായത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചാണ് റെക്കോർഡുകളിൽ ഇടം നേടിയത്.

നഗരസഭാ ചെയർപേഴ്സൺ ഹബീബ ബഷീർ, വൈസ് ചെയർപേഴ്സൺ എം മുഹമ്മദ് കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കാരാടൻ കുടുംബസമിതി സെക്രട്ടറി സമദ് കാരാടൻ, ഫൈസൽ കാരാടൻ, കുടുംബസമിതി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ബാലപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് - Karumbil Live

English Summary

Child prodigies Muhammed Hysin Sabith (3) and Muhammed Aydin Sabith (1.5), who secured their places in the India Book of Records and Kalam's World Records, were felicitated at the Tirurangadi Municipality office under the auspices of the Karadan Family Committee. The event was held in the presence of Municipality Chairperson Habeeba Basheer and Vice Chairperson M. Muhammed Kutty.

Join WhatsApp Group Send News / Ads