📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഭിന്നശേഷിക്കാരനായ 17-കാരന് നേരെ ലൈംഗികാതിക്രമം; തിരൂരങ്ങാടി സ്വദേശിക്ക് 21 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

📢 Published: IST 🔄 Updated: IST

ഭിന്നശേഷിക്കാരനായ 17-കാരന് നേരെ ലൈംഗികാതിക്രമം; തിരൂരങ്ങാടി സ്വദേശിക്ക് 21 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

തിരൂരങ്ങാടി: പതിനേഴുകാരനായ ഭിന്നശേഷിക്കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറുപത്തിയൊന്നുകാരന് 21 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരൂരങ്ങാടി കൊട്ടുവാലക്കാട് കൊടശ്ശേരി സ്വദേശിയായ അബ്ദുവിനെയാണ് (61) പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി. കുമാർ ശിക്ഷിച്ചത്.

എസ്.സി വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിക്കുകയും, സ്വകാര്യഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പ്രതിഫലമായി പണം നൽകിയെന്നതാണ് കേസ്. ഈ ക്രൂരമായ കുറ്റകൃത്യത്തിനാണ് കോടതി ഇപ്പോൾ മാതൃകാപരമായ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി പിഴയൊടുക്കാത്ത പക്ഷം രണ്ട് വർഷം കൂടി അധികതടവ് അനുഭവിക്കണം. കൂടാതെ, ഈ പിഴത്തുകയായ രണ്ട് ലക്ഷം രൂപ ഇരയായ കുട്ടിക്ക് നൽകാനും കോടതി പ്രത്യേകമായി ഉത്തരവിട്ടിട്ടുണ്ട്.

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ.ടി. ശ്രീനിവാസൻ രജിസ്റ്റർ ചെയ്ത കേസിൽ, തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അതിവേഗം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ എ.എസ്.ഐ പി. ഉഷ, എസ്.സി.പി.ഒ വി.പി. പ്രകാശ് എന്നിവരും നിർണായക പങ്കുവഹിച്ചു.

കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമാ മാലിക് ആണ് ഹാജരായത്. ശക്തമായ തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൻ വിംഗിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സ്വപ്ന രാംദാസ് പ്രോസിക്യൂഷൻ നടപടികൾക്ക് സഹായമേകി. ശിക്ഷിക്കപ്പെട്ട പ്രതിയെ തുടർനടപടികൾക്ക് ശേഷം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

English Summary

A 61-year-old man from Tirurangadi has been sentenced to 21 years of rigorous imprisonment and a fine of Rs 2 lakh for sexually assaulting a 17-year-old differently-abled boy. The verdict was delivered by the Parappanangadi Fast Track Special Court. The court also ordered that the fine amount be given to the victim. The swift investigation was led by former Tirur DySP V.V. Benny, and the convict has now been shifted to the Tavanur Central Jail.

Join WhatsApp Group Send News / Ads