📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരൂർ പുഴയോരത്ത് ഭക്ഷണ ട്രെയിൻ; ജില്ലയിലെ ആദ്യത്തെ കോച്ച് റസ്റ്റോറന്റ് വരുന്നു

📢 Published: IST 🔄 Updated: IST
30 ഒക്ടോബർ 2026
⬤ KARUMBIL LIVE
തിരൂർ പുഴയോരത്ത് ഭക്ഷണ ട്രെയിൻ കോച്ച് റസ്റ്റോറന്റ് - Karumbil Live
Reporter: Online Desk  |  Published: 30 October 2026, 11:39 PM  |  Updated: 30 October 2026, 11:39 PM

തിരൂർ പുഴയോരത്ത് ഭക്ഷണ ട്രെയിൻ; ജില്ലയിലെ ആദ്യത്തെ കോച്ച് റസ്റ്റോറന്റ് വരുന്നു

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ എ.സി കോച്ചിൽ മിതമായ നിരക്കിൽ ഭക്ഷണശാലയൊരുങ്ങുന്നു; ടെൻഡർ നടപടികൾ തുടങ്ങി

തിരൂർ: തിരൂർ പുഴയോരത്തെ റെയിൽവേ ഭൂമിയിൽ പഴയ ട്രെയിൻ ബോഗി നിരത്തി ഭക്ഷണശാലയൊരുക്കാൻ റെയിൽവേ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലയിൽ ആദ്യമായി റെയിൽ കോച്ച് റസ്റ്റോറന്റ് ആരംഭിക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ‘അമൃത് ഭാരത്’ പദ്ധതിയിലൂടെ നവീകരിച്ച സ്റ്റേഷന്റെ മുഖം കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം യാത്രക്കാർക്ക് മികച്ച ഭക്ഷണസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.

തിരൂർ പുഴയോരത്ത് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 1090 ചതുരശ്ര മീറ്റർ സ്ഥലത്താണ് പഴയ ട്രെയിൻ ബോഗി സ്ഥാപിച്ച് റസ്റ്റോറന്റ് ഒരുക്കുന്നത്. ശീതീകരിച്ച കോച്ചിൽ ഒരേസമയം 50 പേർക്കെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. കോച്ചിന് പുറത്തും ഇരിപ്പിടങ്ങൾ ഒരുക്കും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും മികച്ച നിലവാരത്തിലുള്ള ഭക്ഷണവും പാനീയങ്ങളും ന്യായവിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹോട്ടലുകളിലെ നിരക്കിനെക്കാൾ കുറഞ്ഞത് 30 ശതമാനം കുറവിൽ റെയിൽവേ അംഗീകരിക്കുന്ന നിരക്കിലാകും ഭക്ഷണവിൽപന.

യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം

നിലവിൽ തിരൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഭക്ഷണശാലയില്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കോച്ച് റസ്റ്റോറന്റ് യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും. സംസ്ഥാനത്ത് ആദ്യമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് റെയിൽ കോച്ച് റസ്റ്റോറന്റ് ആരംഭിച്ചത്. മട്ടാഞ്ചേരി ഹാൾട്ട്, ഫറോക്ക് സ്റ്റേഷനുകളിലും പദ്ധതി ഉടൻ ആരംഭിക്കും.

തിരൂരിൽ ഈ മാസം 30ന് ടെൻഡർ നടപടികൾ പൂർത്തിയാകും. തുടർന്ന് കരാറുകാരനെ കണ്ടെത്തിയശേഷം പാലക്കാട്ടുനിന്ന് പഴയ ട്രെയിൻ ബോഗിയെത്തിച്ച് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

English Summary

The Southern Railway is set to open Malappuram district's first 'Rail Coach Restaurant' at the Tirur railway station near the riverbank. As part of the 'Amrit Bharat' station redevelopment scheme, an old, air-conditioned train coach will be converted into a restaurant accommodating 50 people. The facility will offer quality food at prices 30% lower than standard hotels. Tender processes will conclude by October 30, and the coach will be brought from Palakkad to commence construction.

Join WhatsApp Group Send News / Ads