📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അരിമണൽ ബദൽ സ്‌കൂൾ ഇനി സർക്കാർ എൽ.പി സ്‌കൂൾ; മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു

📢 Published: IST 🔄 Updated: IST

അരിമണൽ ബദൽ സ്‌കൂൾ ഇനി സർക്കാർ എൽ.പി സ്‌കൂൾ; മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു

വണ്ടൂർ: സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏകാധ്യാപക വിദ്യാലയമായിരുന്ന അരിമണൽ ബദൽ സ്‌കൂളിനെ ഗവ. ലോവർ പ്രൈമറി സ്‌കൂളായി ഉയർത്തിയതിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ ഗവ. എൽ.പി സ്‌കൂളുകളായി ഉയർത്തുന്നതിന്റെ ഭാഗമായാണ് വണ്ടൂർ മണ്ഡലത്തിലെ അരിമണൽ ബദൽ സ്‌കൂളിനും പുതിയ പദവി ലഭിച്ചത്. പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപക സേവനങ്ങളും ലഭ്യമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവയ്പ്പാണ് സ്‌കൂളിന്റെ ഉയർത്തൽ.

മുൻ എം.എൽ.എ അഡ്വ: എം. ഉമ്മർ സാഹിബ്, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കരുവാരാകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജസീറ, തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി ജസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ഡേവിഡ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നൗഷാദലി കുരിക്കൾ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. ഷബീറലി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ഫസീല, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ സലീന, എം. ഫിയാസ്, അരിമണൽ വാർഡ് മെമ്പർ എം. സുലൈഖ, ഊത്താലകുന്ന് വാർഡ് മെമ്പർ റിൻഷ ബേബി, പ്രേം സാഗർ, മുഹമ്മദ് നിസാർ തങ്ങൾ അബ്ദുൽ സലീം, സി.എം സദക്കത്തുള്ള, നൗഷാദ്, സലാഹുദ്ധീൻ പുല്ലത്ത്, അനീസ് ബാവ, കെ. മുഹമ്മദ് മാസ്റ്റർ, വി. ആബിദലി, കെ.കെ ജെയിംസ് മാസ്റ്റർ, എം.കെ മുഹമ്മദലി, കുര്യച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary

As part of the state government's 100-day action plan, the Arimanal Alternative School (a single-teacher school) in the Wandoor constituency has been upgraded to a Government Lower Primary School. General Education and Minority Welfare Minister N. Shamsudheen inaugurated the upgraded facility in an event presided over by Revenue Minister A.P. Anil Kumar. This upgrade is one of eight such transformations across the state, aimed at providing quality primary education and better infrastructure for children in backward areas.

Join WhatsApp Group Send News / Ads