മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച നടക്കേണ്ട മുഴുവൻ എഴുത്ത് പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ കനത്ത ഇടിമിന്നലിൽ സർവകലാശാലയിലെ സർവർ തകരാറിലായിരുന്നു. ഇത് ഇതുവരെ പൂർണ്ണമായും നന്നാക്കാൻ സാധിച്ചിട്ടില്ല.
സർവർ തകരാറിലായതിനെ തുടർന്ന് ചോദ്യപ്പേപ്പർ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതിനാലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മുൻനിശ്ചയിച്ച പ്രകാരമുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ലാതെ നടക്കും.
സർവർ തകരാറിലായതിനെ തുടർന്ന് വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷകളും സർവകലാശാല നേരത്തെ മാറ്റിവെച്ചിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിയത്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ പരീക്ഷാ കൺട്രോളർ അറിയിച്ചു.
English Summary
Calicut University has postponed all written examinations scheduled for Monday as the university's main server, which was damaged by heavy lightning on Thursday, has not yet been fully repaired. The technical snag prevented the uploading of question papers, forcing the authorities to reschedule the exams. Earlier, Friday's exams were also postponed for the same reason. However, internal, practical, and viva-voce examinations will proceed as planned. Revised dates for the postponed exams will be announced later.