മലപ്പുറം: പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പോലീസും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി കോട്ടക്കൽ അൽമാസ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർവഹിച്ചു.
മലപ്പുറം ഡിവൈ.എസ്.പി കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ സബ്ഡിവിഷൻ തലത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. ഷാജിമോൻ, സബ് ഇൻസ്‌പെക്ടർമാരായ അബ്ദുൾ നാസർ പട്ടർകടവൻ, സനൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ രാജീവ് എടാലത്ത്, എ.എൻ. സുനിൽകുമാർ, മെഡിക്കൽ ഓഫീസർ അമീൻ, ബ്ലഡ് ബാങ്ക് മാനേജർ ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മലപ്പുറം സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു.
English Summary
In observance of Police Commemoration Day, the Malappuram District Police, in collaboration with the Kerala State Blood Transfusion Council and Almas Hospital Kottakkal, organized a blood donation camp at the MSP Community Hall. District Police Chief Chaitra Teresa John inaugurated the event and distributed certificates to the donors. The camp, led by Malappuram DySP K.C. Subhash Babu, saw active participation from police officials and the public.