📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

കിരനല്ലൂർ ന്യൂകട്ടിൽ റോഡിലേക്ക് പടർന്നുകയറിയ കാടുവെട്ടിത്തെളിച്ചു; യാത്രാ തടസ്സം നീക്കി നഗരസഭ

📢 Published: IST 🔄 Updated: IST
23 ഒക്ടോബർ 2026
⬤ KARUMBIL LIVE
കിരനല്ലൂർ ന്യൂകട്ട് ശുചീകരണം
കിരനല്ലൂർ ന്യൂ കട്ട് ഭാഗത്ത് റോഡിലേക്ക് വളർന്ന ചെടികളും മരങ്ങളും വൃത്തിയാക്കുന്ന ജീവനക്കാരൻ

കിരനല്ലൂർ ന്യൂകട്ടിൽ റോഡിലേക്ക് പടർന്നുകയറിയ കാടുവെട്ടിത്തെളിച്ചു; യാത്രാ തടസ്സം നീക്കി നഗരസഭ

കാൽനടയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന സസ്യങ്ങൾ കെഡിഎഫിന്റെയും മാധ്യമങ്ങളുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ് നീക്കം ചെയ്തത്.


പരപ്പനങ്ങാടി: കിരനല്ലൂർ ന്യൂകട്ടിൽ റോഡിലേക്കും നടപ്പാതയിലേക്കും പടർന്നുകയറിയ പായ്മരങ്ങളും മറ്റ് സസ്യങ്ങളും നീക്കം ചെയ്തു. റോഡരികിലെ സസ്യങ്ങൾ വളർന്ന് കാൽനടയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെയും ഇത് സംബന്ധിച്ച് വാർത്തകൾ വന്നതിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

പ്രദേശത്തെ റോഡിന്റെയും നടപ്പാതയുടെയും ഇരുവശങ്ങളിലും സസ്യങ്ങൾ വളർന്ന് യാത്രയ്ക്ക് തടസ്സമാകുന്നതും കാൽനടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതും ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് കേരള ഡെവലപ്മെന്റ് ഫോറം സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. വിഷയം മാധ്യമശ്രദ്ധയിൽ കൊണ്ടുവന്നതിനു പിന്നാലെ പരപ്പനങ്ങാടി നഗരസഭ ഹെൽത്ത് വിഭാഗത്തിലെ വാർഡിൻറെ ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതിനയുമായി കെ.ഡി.എഫ് ഭാരവാഹികൾ നിരന്തരമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ റോഡിലേക്കും നടപ്പാതയിലേക്കും വളർന്നുനിന്ന ചെടികളും മറ്റ് സസ്യങ്ങളും നീക്കം ചെയ്ത് യാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാരസൗകര്യം ഒരുക്കുകയായിരുന്നു. നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും എത്തുന്ന കിരനല്ലൂർ ന്യൂകട്ട് പ്രദേശത്ത് റോഡും നടപ്പാതയും വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി.

പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ചെയ്തു തീർക്കേണ്ട പ്രവർത്തിയാണ് പരാതിക്കുശേഷം ഹെൽത്ത് വിഭാഗത്തിന്റെ ഇടപെടലിൽ നടപ്പിലായത്. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി പരാതികളും മാധ്യമ ഇടപെടലുകളും തുടരുമെന്ന് കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു.

English Summary

Following continuous complaints from the Kerala Development Forum (KDF) and subsequent media intervention, the Parappanangadi Municipality has cleared the overgrown vegetation along the road and footpath at Kiranallur New Cut. The overgrowth had been causing significant difficulties and safety concerns for pedestrians and tourists. The prompt action by the municipal health department has brought much-needed relief to the public, ensuring safe and hassle-free travel in the area.

Join WhatsApp Group Send News / Ads