📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

എൽ.ബി.എസ് സെന്ററിൽ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

📢 Published: IST 🔄 Updated: IST
22 ഒക്ടോബർ 2026
⬤ KARUMBIL LIVE
എൽ.ബി.എസ് സെന്ററിൽ സൗജന്യ പഠനം

എൽ.ബി.എസ് സെന്ററിൽ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി വിദ്യാർഥികൾക്ക് അവസരം. പഠനം പൂർണ്ണമായും സൗജന്യം; ഒപ്പം ഗ്രാന്റും ലഭിക്കും.


പരപ്പനങ്ങാടി: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി. വിദ്യാർഥികളിൽ നിന്നും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി.ജി.ഡി.സി.എ.), എസ്.എസ്.എൽ.സി. യുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഡി.സി.എ.), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിങ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

പഠനം പൂർണ്ണമായും സൗജന്യമാണ്. കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് നിശ്ചിത തുക ഗ്രാന്റും ലഭിക്കും. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പരപ്പനങ്ങാടി താനൂർ റോഡിലുള്ള ഓഫീസുമായി നേരിട്ടോ 0494 2411135, 9995334453 എന്നീ ഫോൺ നമ്പറുകൾ വഴിയോ ബന്ധപ്പെടാവുന്നതാണ്.

English Summary

The LBS Centre for Science and Technology at Parappanangadi has invited applications for free computer courses exclusively for SC, ST, and OEC students. The offered courses include PGDCA for graduates, and DCA, Computer Hardware Maintenance & Networking, and Data Entry for SSLC holders. Eligible students will also receive a monthly stipend. Interested candidates can apply online via the official website or contact the Parappanangadi office directly at 0494-2411135 or 9995334453.

Join WhatsApp Group Send News / Ads