കണ്ണൂർ: സമസ്ത കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ ഇസ്ലാമിക് സെൻ്ററിനു നേരെ അക്രമം നടത്തിയ സംഭവത്തിൽ മുസ് ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളടക്കം അമ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, ഷഹീർ പുന്നാട്, മുസ് ലിം ലീഗ് നേതാവും മട്ടന്നൂർ നഗരസഭാ കൗൺസിലറുമായ വി.എൻ മുഹമ്മദ്, അയൂബ് കൊതേരി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്സുദ്ദീൻ കണ്ണൂർ സിറ്റി, സിറാജ് ബക്കളം തുടങ്ങി കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ ആണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.എം ഇസ്സുദ്ദീൻ്റെ പരാതിയിൽ ആണ് പോലീസ് നടപടി. ശനിയാഴ്ച രാത്രി എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ യോഗം നടക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ഭാരവാഹികളായ എൻ.കെ ജമീൽ, കെ.കെ സഹർ, ഷഫീർ എന്നിവരെ മർദ്ദിക്കുകയും ഓഫീസിൻ്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തുവെന്നാണ് കേസ്.
English Summary
The Kannur Town Police have registered a case against nearly 50 individuals, including prominent Muslim League and Youth League leaders, in connection with the attack on the Samastha Kannur District Committee Office (Islamic Center). The case was filed based on a complaint by SKSSF district secretary K.M Izzuddin. The incident occurred during an SKSSF regional council meeting on Saturday night, resulting in assaults on office bearers and damage to the office building.