📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു

📢 Published: IST 🔄 Updated: IST
22 ഒക്ടോബർ 2026
⬤ KARUMBIL LIVE
ദമാം വിമാനത്താവള ആക്രമണം

ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു

ആക്രമണത്തിൽ മരണം രണ്ടായി. യു.പി ഗോരഖ്പൂർ സ്വദേശിയും എയർപോർട്ട് ജീവനക്കാരനുമായ കമലേഷ്‌പൂർ പാണ്ഡെ ആണ് മരിച്ചത്.


റിയാദ്: ദമാം വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രി ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ മരണം രണ്ടായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ കമലേഷ്‌പൂർ പാണ്ഡെ (37) ആണ് മരിച്ചത്.

ദമാം എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഹരിശ്ചന്ദ്ര പാണ്ഡെ-ഷൈല ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത പാണ്ഡെ. സംഭവത്തിൽ ഒരു സൗദി പൗരന്‍ മരിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ആകെ മരണം രണ്ടായി.

ആക്രമണത്തിൽ ഒരു സൗദി പൗരന്‍, രണ്ട് യമനികള്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് ബംഗ്ലാദേശികള്‍ എന്നിവരുൾപ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ തുടരുന്നതായി അധികൃതർ വ്യക്തമാക്കി.

English Summary

The death toll in the Houthi attack on Dammam airport has risen to two. An Indian expatriate who was critically injured in the attack succumbed to his injuries. The deceased has been identified as Kamaleshpur Pandey (37), a native of Gorakhpur in Uttar Pradesh, who was working as a ground staff member at the airport. Earlier, a Saudi citizen was reported killed in the same attack. Eight others, including two Indians, were injured and are receiving treatment. The General Authority of Civil Aviation confirmed that airport operations remain normal.

Join WhatsApp Group Send News / Ads