📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

വിദ്യാരംഭ ദിനത്തിൽ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

📢 Published: IST 🔄 Updated: IST

വിദ്യാരംഭ ദിനത്തിൽ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തുഞ്ചൻപറമ്പിലെ വിദ്യാരംഭ ദിനത്തോടനുബന്ധിച്ച് തിരൂർ നഗരത്തിലും ചമ്രവട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് നിയന്ത്രണം ഉണ്ടായിരിക്കുക.

ഗതാഗത തിരിച്ചുവിടൽ:
ഹെവി വാഹനങ്ങളും മറ്റു ദീർഘദൂര വാഹനങ്ങളും ദേശീയപാത വഴി മാത്രം പോകേണ്ടതാണ്. തൃശ്ശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കുറ്റിപ്പുറം - വളാഞ്ചേരി - കോട്ടക്കൽ വഴിയും, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചേളാരി - കോട്ടക്കൽ - വളാഞ്ചേരി വഴിയും പോകേണ്ടതാണ്.

പാർക്കിംഗ് സൗകര്യങ്ങൾ:
തുഞ്ചൻ പറമ്പിലേക്ക് കുട്ടികളുമായി വിദ്യാരംഭത്തിന് എത്തുന്ന വാഹനങ്ങൾ പൂങ്ങോട്ടുകുളം ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, ബിയാൻകോ ഓഡിറ്റോറിയം, ഖലീസ് റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യണം. പച്ചാട്ടിരി ഭാഗത്ത് എത്തുന്ന വാഹനങ്ങൾ ഷിഹാബ് തങ്ങൾ മെമ്മോറിയൽ സഹകരണ ആശുപത്രി പാർക്കിംഗ് സ്ഥലമാണ് പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടത്.

പ്രത്യേക നിർദ്ദേശങ്ങൾ:
പൂങ്ങോട്ടുകുളം തുഞ്ചൻ റോഡിൽ ഒരു വാഹനങ്ങളും കടത്തിവിടുന്നതല്ല. നിർദ്ദേശിച്ച വാഹന പാർക്കിംഗ് സ്ഥലങ്ങളിൽ അല്ലാതെ പൂങ്ങോട്ടുകുളം, കെ.ജി പടി, താഴെപ്പാലം വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.

English Summary

Traffic restrictions will be in place in Tirur town and along the Chamravattam route from Tuesday midnight to Wednesday 12 PM in connection with the Vidyarambham ceremonies at Thunchan Parambu. Heavy vehicles must divert through the National Highway. Specific parking spots at Nesto Hypermarket, Bianco Auditorium, Khalees Restaurant, and Shihab Thangal Memorial Co-operative Hospital have been designated for vehicles arriving with children for the ceremony. Parking on the roadside from Poongottukulam to Thazhepalam is strictly prohibited.

Join WhatsApp Group Send News / Ads