തേഞ്ഞിപ്പലം: യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടു വരെയാണ് സർവകലാശാല ക്യാമ്പസിലെ ക്ലാസുകൾക്ക് അവധി നൽകിയിരിക്കുന്നത്.
ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളോട് അടിയന്തരമായി ഹോസ്റ്റൽ ഒഴിഞ്ഞു പോകാനും രജിസ്ട്രാർ കർശന നിർദേശം നൽകി. ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
അതേസമയം, ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ഭരണം നിലനിർത്തി. മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചതായി ഭാരവാഹികൾ അറിയിച്ചു.
English Summary
Calicut University campus has been closed until November 2 following a violent clash between SFI and UDSF activists during the Departmental Students Union election. The University Registrar has ordered all students to vacate the hostels immediately to prevent further escalation. Meanwhile, SFI retained the students' union by winning all seats in the election.