📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ബാലണ്‍ദ്യോര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ആര് നേടും?; അറിയാം സാധ്യതകള്‍

📢 Published: IST 🔄 Updated: IST
26 ഒക്ടോബർ 2026
⬤ KARUMBIL LIVE
ബാലണ്‍ദ്യോര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി - Karumbil Live

ബാലണ്‍ദ്യോര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ആര് നേടും?; അറിയാം സാധ്യതകള്‍

മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30-നാണ് ലണ്ടനില്‍ വെച്ച് പുരസ്‌കാരച്ചടങ്ങ് നടക്കുന്നത്. ബയേണ്‍ മ്യൂണിക്കിനായി 73 ഗോളുകള്‍ അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് നായകന്‍ ഹാരികെയ്‌നാണ് നിലവില്‍ പുരസ്‌കാരം നേടാന്‍ സാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മെസ്സി, ലാമിന്‍ യമാല്‍, കിലിയന്‍ എംബാപ്പെ, ഡെംബെലെ, റോഡ്രി എന്നിവരും 30 പേരടങ്ങുന്ന നോമിനേഷന്‍ ലിസ്റ്റിലുണ്ട്.

ചരിത്രത്തിലാദ്യമായി ആണ് ഫ്രാന്‍സിന് പുറത്ത് ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടന്‍ പാലാഡിയം തിയേറ്റര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് വേദിയാവുന്നത്. 1956 ലെ ആദ്യ ബാലണ്‍ദ്യോര്‍ ജേതാവായ ഇംഗ്ലീഷ് ഇതിഹാസം സര്‍ സ്റ്റാന്‍ലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്.

വനിതാ-പുരുഷ വിഭാഗങ്ങളിലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് പുറമെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി, മികച്ച പരിശീലകര്‍, മികച്ച ക്ലബുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 13 പുരസ്‌കാരങ്ങളാണ് വേദിയിൽ നല്‍ക്കുക.

English Summary

With just hours left for the 2026 Ballon d'Or announcement, football fans are eagerly waiting to see who will win the prestigious award. The ceremony will take place at the London Palladium at 1:30 AM IST. England captain Harry Kane, who scored 73 goals for Bayern Munich, is currently considered the favorite. The 30-man shortlist also includes Messi, Lamine Yamal, Mbappe, Dembele, and Rodri. For the first time, the ceremony is being held outside France to honor the first Ballon d'Or winner, Sir Stanley Matthews.

Join WhatsApp Group Send News / Ads