വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പൊലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍ ചെങ്ങളായി സ്വദേശിയില്‍നിന്നും പണം തട്ടിയ കേസിലാണ് കമ്പളക്കാട് തേര്‍വാടിക്കുന്ന് കാവുവയല്‍ വീട്ടില്‍ ബാബു എന്ന തുളസീദാസി(51) നെ മീനങ്ങാടി പൊലീസിന്റെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും സഹായത്തോടെ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ എസ്.ഐ. ഷറഫുദ്ദീൻ്റെ നേതൃത്വത്തില്‍ പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെ ബെർത്തിന് മുകളില്‍ പെട്ടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നനിലയിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടില്‍ ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും ആള്‍ സ്ഥലത്തില്ലെന്നും മറ്റും പറഞ്ഞ് പോലീസിനെ കബളിപ്പിക്കുകയായിരുന്നു വീട്ടിലുള്ളവര്‍. തുളസീദാസ് ബെംഗളൂരുവില്‍ പോയിരിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍, സംശയം തോന്നിയ പൊലീസ് വീട്ടിനുള്ളില്‍ പരിശോധന നടത്തി. തുടർന്നാണ് കിടപ്പുമുറിയിലെ ബെര്‍ത്തിന് മുകളില്‍ ഇയാളെ കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ കാണാതിരിക്കാന്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടി വെച്ച് മറച്ച് അതിനുപിന്നിലായിട്ടായിരുന്നു തുളസീദാസ് കിടന്നിരുന്നത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാള്‍ പൊലീസിനെ അസഭ്യം പറയുകയുംചെയ്തു.
English Summary
A 51-year-old man, Thulasidas (Babu), who had been absconding for nine years in a visa fraud case, was arrested by the police. He was caught hiding behind hardboard boxes on top of a bedroom berth in his rented house at Meenangadi. He was wanted for cheating a Kannur native by offering a fake job in Malaysia.