📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ നടപടികള്‍ പൂര്‍ത്തിയായി, വിധി നവംബർ 12ന്

📢 Published: IST 🔄 Updated: IST
28 ഒക്ടോബർ 2026
⬤ KARUMBIL LIVE
അരിയില്‍ ഷുക്കൂര്‍ വധക്കേസ് - Karumbil Live

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ നടപടികള്‍ പൂര്‍ത്തിയായി, വിധി നവംബർ 12ന്

കൊച്ചി: കേരളരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി നവംബർ 12ന് വിധി പ്രസ്താവിക്കും. വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ നവംബര്‍ ഒന്‍പതിന് ആരംഭിക്കും. സി.പി.എം നേതാക്കളായ പി. ജയരാജന്‍, ടി.വി രാജേഷ്, എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രധാന പ്രതികള്‍.

കൊച്ചി സിബിഐ പ്രത്യേക കോടതി 3 ജഡ്ജി പി. ശബരിനാഥിന്റെ മുന്‍പാകെ 2025 മെയ് 5നാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രതികളില്‍ രണ്ടുപേര്‍ മരണപ്പെട്ടതിനാല്‍ ബാക്കി 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണ വേളയില്‍ ആകെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

മുസ്‌ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. തളിപ്പറമ്പിന് സമീപം വെച്ച് പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനവ്യൂഹം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു കൊലപാതകം. ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂറിനെ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിന് പ്രതികാരമായാണ് ഷുക്കൂറിനെ വധിച്ചതെന്നാണ് സിബിഐ കണ്ടെത്തല്‍. ജയരാജനും രാജേഷും ചികിത്സയിലായിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നും, ഇത് ഇരുനേതാക്കള്‍ക്കും അറിയാമായിരുന്നുമെന്നാണ് കുറ്റപത്രത്തിലുള്ളത്. അന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജന്‍.

English Summary

The Special CBI Court in Ernakulam has concluded the trial in the sensational Ariyil Shukoor murder case and is set to pronounce its verdict on November 12, 2026. Prominent CPM leaders, including P. Jayarajan and T.V. Rajesh, are among the 31 accused who faced the 17-month-long trial. Shukoor, an MSF activist, was murdered on February 20, 2012, allegedly in retaliation for an attack on the CPM leaders' convoy.

Join WhatsApp Group Send News / Ads