📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു

📢 Published: IST 🔄 Updated: IST

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു. കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. അനുരാഗിയാണ് സ്ഥാനക്കയറ്റം ലഭിച്ച് പുതിയ സൂപ്രണ്ടായി എത്തിയത്.

മുൻ സൂപ്രണ്ടായിരുന്ന ഡോ. വി. വിനോദ് മലപ്പുറം ജില്ലാ ഡി.എം.ഒ ആയി ചുമതലയേറ്റതോടെ മാസങ്ങളായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സീനിയർ ഡോക്ടറായ ഡോ. അജിത് ഖാനായിരുന്നു സൂപ്രണ്ടിൻ്റെ താത്കാലിക ചുമതല വഹിച്ചിരുന്നത്. സൂപ്രണ്ടില്ലാത്തതിനാൽ പകരം ചുമതല ഡോക്ടർക്ക് നൽകിയത് രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പുതിയ സൂപ്രണ്ട് എത്തിയതോടെ ഇതിന് ശാശ്വത പരിഹാരമായി.


നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട ആശുപത്രിയിൽ പൂർണ്ണ സമയ സൂപ്രണ്ട് എത്തിയത് വലിയ ആശ്വാസമാണ് നൽകുന്നത്. പുതിയതായി ചുമതലയേറ്റ സൂപ്രണ്ട് ഡോ. അനുരാഗിയെ ആശുപത്രി ജീവനക്കാർ ഊഷ്മളമായി സ്വീകരിച്ചു.

English Summary

Dr. Anuragi has officially taken charge as the new Superintendent of Tirurangadi Taluk Hospital. She was previously serving as the Junior Administrative Medical Officer at Thamarassery Taluk Hospital and arrived here upon promotion. The superintendent position had been vacant for several months after the former Supt. Dr. V. Vinod was appointed as the Malappuram District DMO. Hospital staff warmly welcomed the new Superintendent.

Join WhatsApp Group Send News / Ads