വളാഞ്ചേരി: വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെട്ടിച്ചിറ ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ താഴെ കാണാം:
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലേക്ക് വരുന്നതിനിടെയാണ് കാറിൽ തീ പടർന്നുപിടിച്ചത്. കാറിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
തുടർന്ന് നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് പിന്നീട് തീ പൂർണ്ണമായും അണച്ചത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ സമയം ഗതാഗതം തടസപ്പെട്ടു. കാറിന് തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷിച്ച് വരികയാണ്.
English Summary
Passengers had a miraculous escape after a moving car caught fire near the Vettichira toll plaza in Malappuram on Thursday night. The vehicle, traveling from Ernakulam to Kondotty, was completely gutted in the fire. The passengers managed to escape unhurt after noticing thick smoke and running out of the car. Locals and the Fire Force intervened to extinguish the flames. Traffic on the highway was briefly disrupted, and an investigation into the cause of the fire is currently underway.