📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » Crime

അനധികൃത സ്പാകള്‍ക്ക് വിലങ്ങിടാന്‍ 'ഓപ്പറേഷന്‍ സ്പാ'; നിയമനിര്‍മാണം ആലോചനയിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

📢 Published: IST 🔄 Updated: IST

അനധികൃത സ്പാകള്‍ക്ക് വിലങ്ങിടാന്‍ 'ഓപ്പറേഷന്‍ സ്പാ'; നിയമനിര്‍മാണം ആലോചനയിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

തൃശൂര്‍: ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്ക് വിലങ്ങിടാന്‍ സംസ്ഥാനത്ത് 'ഓപ്പറേഷന്‍ സ്പാ' നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്പാകളെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമനിര്‍മാണം കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുന്നത് പൊലീസ് ഗൗരവകരമായി എടുത്തിരിക്കുകയാണെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവിൽ കേരളത്തില്‍ ഉടനീളം സ്പാകള്‍ ആരംഭിക്കുന്ന പ്രവണതയുണ്ട്. ലൈംഗികചൂഷണം ഇവിടങ്ങളിലെ ഒരു പ്രധാന പ്രശ്നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ആരാണ് ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നതെന്നോ എന്താണ് അവിടെ നടക്കുന്നതെന്നോ കൃത്യമായ വിവരങ്ങളില്ല. പെണ്‍കുട്ടികളെയും കുടുംബത്തേയും ചൂഷണം ചെയ്യുകയും ആളുകളെ വഞ്ചിക്കുകയും ചെയ്യുന്ന തരത്തിലാണ് കേരളത്തിന്റെ പലഭാഗത്തും ഇത്തരം സ്പാകളുടെ പ്രവര്‍ത്തനം.

സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സ്ത്രീകളെ കൊണ്ടുവന്ന് ജോലി ചെയ്യിപ്പിച്ച് വ്യാപകമായി ചൂഷണം നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്പാകളെ സംബന്ധിച്ച് നിരവതി പരാതികളാണ് ലഭിക്കുന്നതെന്നും, കൂടാതെ 'ഓപ്പറേഷന്‍ തൂഫാന്‍' വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary

Home Minister Ramesh Chennithala announced the launch of 'Operation Spa' to crack down on illegal and unlicensed spas operating across Kerala. Speaking in Thrissur, he stated that the government is seriously considering new legislation to regulate spas. The move comes amid widespread complaints of sexual exploitation and human trafficking associated with these unregulated establishments masquerading under the Shop and Establishment Act. He also added that 'Operation Toofan' will be expanded to tackle these issues effectively.

Join WhatsApp Group Send News / Ads