കൊച്ചി: ചേരാനല്ലൂരില്‍ അഡീഷനൽ ജഡ്ജിയുടെ 17 കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്പെന്‍ഷന്‍. സി.ഐ ശ്യാംകുമാര്‍, എസ്.എച്ച്.ഒ വിശ്വജിത്ത്, എസ്.സി.പി.ഒ അരുണ്‍, എ.എസ്.ഐ മനോജ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. വാഹന ഉടമയായ അഡീഷനൽ ജഡ്ജിക്കെതിരെ കേസെടുത്ത വിവരം ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇതിനിടെ കാറോടിച്ച പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തി. കാറിന്‍റെ ആര്‍.സി മോട്ടര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്യും. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്ന് പിതാവും വാഹനമുടമയുമായ അഡീഷനൽ ജഡ്ജി പൊലീസിനോട് പറഞ്ഞു. മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാൻ 17 കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തിയാണ് അഡിഷനൽ ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ജഡ്ജിയെ അറസ്റ്റു ചെയ്യണമെന്നും, 17 കാരന്റെ ചിത്രം ഡിലീറ്റ് ചെയ്യിപ്പിക്കുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനായി ഇന്ന് വൈകുന്നേരം വരെയാണ് കുടുംബം സമയം അനുവദിച്ചിട്ടുളളത്. ചേരാനല്ലൂർ സ്‌റ്റേഷനിലെത്തിയ എ.ഡി.ജി.പി പി വിജയൻ പൊലീസിന്റെ വീഴ്ച്ച ഉൾപ്പെടെ പരിശോധിക്കുമെന്ന് വ്യക്തമാക്കി. തുടർനടപടികളുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണറും പ്രതികരിച്ചു.
English Summary
Four police officers, including a Circle Inspector, have been suspended for lapses in handling the Cheranalloor car accident case, where a 17-year-old son of an Additional Judge fatally knocked down a street food vendor. The minor has been charged with culpable homicide, while his father, the judge, was booked under Section 199A of the Motor Vehicles Act. Home Minister Ramesh Chennithala confirmed that the High Court Registrar has been informed about the case against the judge.