📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ആറു ജില്ലകളില്‍ ഒറ്റദിവസം പിടിയിലായത് 51 കുട്ടി ഡ്രൈവര്‍മാര്‍; കര്‍ശന നടപടിയുമായി കേരള പോലീസ്

📢 Published: IST 🔄 Updated: IST
29 ഒക്ടോബർ 2026
⬤ KARUMBIL LIVE
51 കുട്ടി ഡ്രൈവര്‍മാര്‍ പിടിയിൽ - Karumbil Live

ആറു ജില്ലകളില്‍ ഒറ്റദിവസം പിടിയിലായത് 51 കുട്ടി ഡ്രൈവര്‍മാര്‍; കര്‍ശന നടപടിയുമായി കേരള പോലീസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് കേരള പോലീസ്. കണ്ണൂര്‍ റെയ്ഞ്ചിന് കീഴിലുള്ള ആറു ജില്ലകളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഒറ്റദിവസം പിടിയിലായത് 51 കുട്ടി ഡ്രൈവര്‍മാരാണ്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്കാണ് നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന ആർ.സി (RC) ഉടമകള്‍ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് റൂറലിൽ

പരിശോധനയിൽ കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെ 14 കേസുകളാണുള്ളത്. കാസര്‍കോട് 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ റൂറലില്‍ ആറുപേരും കോഴിക്കോട് നഗരത്തില്‍ അഞ്ചുപേരും വയനാട്ടില്‍ ഒരാളുമാണ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു. കുട്ടികള്‍ക്ക് വാഹനം കൈമാറുന്ന ഉടമകള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അധികൃതർ ആവര്‍ത്തിച്ചു.

English Summary

Kerala Police caught 51 underage drivers in a single day during a special drive across six districts under the Kannur Range. Cases have been registered under the Juvenile Justice Act, and stringent action will be taken against the RC owners who allow minors to drive. Kozhikode Rural reported the highest number of cases (14). Kannur Range DIG K. Karthick, who directed the drive, stated that the inspections will continue to ensure road safety.

Join WhatsApp Group Send News / Ads