മലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള സ്വർണ്ണക്കപ്പ് പ്രയാണത്തിന് മലപ്പുറം ജില്ലയിൽ ആവേശകരമായ സ്വീകരണം നൽകും. ഒക്ടോബർ 24-ന് ഉച്ചകഴിഞ്ഞ് 2:30-ന് പുലാമന്തോൾ വഴിയാണ് സ്വർണ്ണക്കപ്പ് ജില്ലയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കപ്പ് ഏറ്റുവാങ്ങും. ഇതിനയുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 24-ന് ഉച്ചകഴിഞ്ഞ് 3:30-ന് മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിലും വൈകുന്നേരം 4:30-ന് പൂക്കോട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും സ്വീകരണം നൽകും. തുടർന്ന് വൈകുന്നേരം അഞ്ചോടെ കപ്പ് ജില്ലാ ട്രഷറിയിലേക്ക് മാറ്റി സൂക്ഷിക്കും.
തുടർന്ന് ഒക്ടോബർ 25-ന് രാവിലെ 10 ന് ജില്ലാ ട്രഷറിയിൽ നിന്ന് പുറത്തെടുക്കുന്ന സ്വർണ്ണക്കപ്പ്, രാവിലെ 11 ന് ഐക്കരപ്പടിയിൽ വെച്ച് ഔദ്യോഗികമായി കോഴിക്കോട് ജില്ലയ്ക്ക് കൈമാറും.
English Summary
The gold cup procession for the State School Sports Meet will receive a grand welcome in Malappuram district on October 24. The procession is scheduled to enter the district via Pulamanthole at 2:30 PM. Receptions will be held at Malappuram MSP HSS and Pookkottur Govt HSS before the cup is securely stored at the District Treasury. On October 25, the cup will be officially handed over to Kozhikode district at Aikarappadi.