2026 പ്രേംനസീർ അവാർഡ് അബ്ദുൽറസാക്ക് മാളിയേക്കലിന്
ഓൺലൈൻ ഡെസ്ക് | 17-10-2026
കോഴിക്കോട്: എസ്.ടി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സിനിമാതാരം ആയിരുന്ന പ്രേംനസീറിന്റെ പേരിൽ നൽകിവരുന്ന പുരസ്കാരത്തിൽ 2026-ലെ അവാർഡിന് തിരൂരങ്ങാടി നന്നമ്പ്ര തെയ്യാല സ്വദേശിയായ അബ്ദുൽ റസാഖ് മാളിയേക്കലിനെ തിരഞ്ഞെടുത്തു.
ഭിന്നശേഷി ശാക്തീകരണം, സാമൂഹിക പ്രവർത്തനം, മികച്ച സാമൂഹിക ഉൽബോധനം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് കെ.സി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനായ ഇദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
2026 ഒക്ടോബർ 31-ന് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
English Summary: Abdul Razak Maliyekkal, a native of Theyyala in Nannambra, Tirurangadi, has been selected for the 2026 Prem Nazir Award instituted by the ST Film Society. The award recognizes his outstanding contributions to disability empowerment and social work as the Chairman of the KCF Charity Foundation. The award will be presented on Saturday, October 31, 2026, at the KP Kesavamenon Hall in Kozhikode.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838