📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

വീണ ജോർജിന് കുരുക്കായി ഗൺമാന്റെ പുതിയ മൊഴി; ആക്രമണം കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ

📢 Published: IST 🔄 Updated: IST

വീണ ജോർജിന് കുരുക്കായി ഗൺമാന്റെ പുതിയ മൊഴി; ആക്രമണം കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ പുതിയ മൊഴി. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റെയില്‍വേ പൊലീസിനോട് പറഞ്ഞത് വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഗണ്‍മാന്‍ അഭിലാഷ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

വീണ ജോർജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ല എന്നാണ് ഗൺമാന്റെ പുതിയ മൊഴിയിൽ പറയുന്നത്. ഇതോടെ കേസിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസിന് തെറ്റായ മൊഴി നല്‍കിയതിന് അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

English Summary

The new statement from former minister Veena George's gunman, Abhilash, has put her in a tight spot in the alleged KSU attack case. Abhilash revealed to the investigation team that his earlier statement to the Railway Police, claiming KSU workers attempted to attack her with weapons, was made strictly under Veena George's instruction. He has now admitted that he did not witness any such attack by KSU workers. Consequently, the Special Investigation Team (SIT) will submit a report to the DGP recommending strict action against the gunman for providing a false statement.

Join WhatsApp Group Send News / Ads