📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ആശുപത്രികളിലെ ചികില്‍സാച്ചെലവ് നിയന്ത്രിക്കാന്‍ പുതിയ ബില്ല് പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

📢 Published: IST 🔄 Updated: IST
26 ഒക്ടോബർ 2026
⬤ KARUMBIL LIVE
സ്വകാര്യ ആശുപത്രികളിലെ ചികില്‍സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ ബില്ല് - Karumbil Live

ആശുപത്രികളിലെ ചികില്‍സാച്ചെലവ് നിയന്ത്രിക്കാന്‍ പുതിയ ബില്ല് പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികില്‍സാച്ചെലവ് വലിയ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ആരോഗ്യമന്ത്രി കെ മുരളീധരന്‍, ആശുപത്രികളിലെ ചികില്‍സാച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിര്‍മ്മാണത്തിനായുള്ള ബില്ല് പണിപ്പുരയിലാണെന്ന് നിയമസഭയെ അറിയിച്ചു. ക്യാന്‍സര്‍ പ്രതിരോധത്തിനായി സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയുള്ള നടപടികളാണ് സ്വീകരിച്ചു പോരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് നടത്തിയ സൗന്ദര്യ ചികില്‍സയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഔഷധി പോലുള്ള സ്ഥാപനങ്ങളില്‍ സൗന്ദര്യ വര്‍ദ്ധക ചികില്‍സകളേക്കാള്‍ ആരോഗ്യ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്പാ സെന്ററുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എം വിന്‍സെന്റ് എം.എല്‍.എ സഭയില്‍ ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും അംഗീകൃത തെറാപ്പിസ്റ്റുകളുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം കണ്ണുവെട്ടിച്ച് ചിലര്‍ അനധികൃത വ്യാപാരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പുവരുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.

English Summary

Health Minister K. Muraleedharan informed the Kerala Legislative Assembly that a new bill is being drafted to regulate the rising treatment costs in private hospitals. He also announced that the Health Secretary will conduct an inquiry into the beauty treatment controversy involving former MLA Shobana George. The minister emphasized taking strict actions against illegal spas and unauthorized treatments in the state.

Join WhatsApp Group Send News / Ads