📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

കക്കാടംപൊയിലിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 7 പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

📢 Published: IST 🔄 Updated: IST
26 ഒക്ടോബർ 2026
⬤ KARUMBIL LIVE
കക്കാടംപൊയിലിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം - Karumbil Live

കക്കാടംപൊയിലിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 7 പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

കോഴിക്കോട്: കൂടരഞ്ഞി, കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മാറാട് വാട്ടർ ടാങ്കിനു സമീപം അണ്ടത്തോടത്ത് സായന്ത് (25) ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

കൂടരഞ്ഞി - കക്കാടംപൊയിൽ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അരുൺ, സൂരജ്, ആദർശ്, മിഥുൻ, അമിത്ത്, ആകാശ്, അഷറഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേർക്ക് നിസാര പരിക്കുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കക്കാടംപൊയിൽ അപകടം ഫോട്ടോ 2 കക്കാടംപൊയിൽ അപകടം ഫോട്ടോ 3 കക്കാടംപൊയിൽ അപകടം ഫോട്ടോ 4

English Summary

A 25-year-old tourist, Sayanth from Marad, Kozhikode, died after an open jeep carrying a group of tourists lost control and plunged into a gorge on the Koodaranhi - Kakkadampoyil route. Seven others were injured in the accident, with five of them reported to be in critical condition. The injured have been admitted to a private medical college hospital in Manassery.

Join WhatsApp Group Send News / Ads