ബാങ്കോക്ക്: തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ദാരുണമായി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ടൗണിൽ കാന്തക്കാട് സ്കൂളിനു സമീപം താമസിക്കുന്ന കോന്തോടൻ ഖാലിദിന്റെയും മൈമൂനയുടെയും മകൻ ദിൽഷാദ് (29) ആണ് മരിച്ചത്.
ഇന്ന് രാവിലെ ദിൽഷാദ് സഞ്ചരിച്ച ബൈക്കും മറ്റൊരു ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ബാങ്കോക്കിൽ ബിസിനസ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
നാട്ടിൽ അവധിക്കുവന്ന് തിരികെ ബാങ്കോക്കിലേക്ക് മടങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. ഇതിനിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗ വാർത്തയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
English Summary
A 29-year-old youth from Kondotty, Kerala, tragically died in a road accident in Bangkok, Thailand. The deceased, Dilshad, son of Konthodan Khalid and Maimoona from Kanthakkad near Kondotty town, lost his life when his motorcycle collided with a truck on Friday morning. Dilshad was running a business in Bangkok and had recently returned to Thailand after spending his vacation in his hometown. Efforts are currently underway to repatriate his mortal remains to Kerala.