68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് തിരിതെളിയും; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
ഓൺലൈൻ ഡെസ്ക് | 19-10-2026
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു. എൻ.ഐ.ടി. കോഴിക്കോട് ക്യാമ്പസിലെ സ്വാഗത സംഘം ഓഫീസിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടുമാണ് കായികമേളയുടെ പ്രധാന വേദിയാകുന്നത്. നവീകരിച്ച ഈ ട്രാക്കിൽ നടക്കുന്ന പ്രഥമ കായിക മാമാങ്കമാണ് സംസ്ഥാന സ്കൂൾ കായികമേളയെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട്ടു നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ.ഐ.ടി.യിൽ എത്തിച്ചേരും.
ഒക്ടോബർ 31-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവൻ മന്ത്രിമാരും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന- സമാപന പരിപാടികളിലായി പങ്കെടുക്കും. കായികമേളയ്ക്കായി ഒരുക്കിയ മെഡിക്കൽ, ട്രാൻസ്പോർട്ട് കമ്മിറ്റി ആപ്പ് ലോഞ്ചിങ്, സുവനീർ കവർ പ്രകാശനം, മീഡിയ കോൾ സെന്റർ ആക്ടിവേഷൻ എന്നിവ അവലോകന യോഗത്തിൽ മന്ത്രി നിർവഹിച്ചു.
പുതുതലമുറയിൽ ഊർജ്ജസ്വലമായ കായിക സംസ്കാരം വളർത്തിയെടുക്കാൻ കായികമേളകൾ ഉപകരിക്കുമെന്നും ഉദ്യോഗസ്ഥരും അധ്യാപക സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന് ചരിത്രവിജയമാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം.എ. റസാഖ് എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എമാരായ സി.കെ. കാസിം, വിദ്യ ബാലകൃഷ്ണൻ, അഡ്വ. വി കെ ഫൈസൽ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary: The 68th Kerala State School Athletics Championship will commence on October 25 at the newly renovated NIT Calicut synthetic track. Chief Minister V.D. Satheesan will inaugurate the event, while Home Minister Ramesh Chennithala will be the chief guest at the closing ceremony on October 31. The General Education Minister, Adv. N. Shamsudheen, announced the details during a review meeting.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838