ചേളാരി: കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ജില്ലാ കലക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ (SKIMV) ബോർഡിന് കീഴിലുള്ള മദ്റസകളിൽ ഇന്ന് (ഞായർ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സെൻട്രൽ കൗൺസിൽ ഓഫീസ് അറിയിച്ചു.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ദുരന്ത നിവാരണ അതോറിറ്റിയുടെയോ ജില്ലാ കലക്ടർമാരുടെയോ ഭാഗത്തുനിന്ന് അവധി പ്രഖ്യാപിക്കാത്ത ജില്ലകളിൽ മദ്റസകൾ സാധാരണപോലെ പ്രവർത്തിക്കുന്നതാണ്.
English Summary
Due to heavy rain and holidays declared by District Collectors in various districts, the Samastha Kerala Jam-iyyathul Mu'allimeen (SKIMV) Central Council has postponed the Madrasa examinations scheduled for today (Sunday). The revised dates will be officially announced later. Madrasas will function normally in districts where no holidays have been declared.