📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഊർക്കടവിൽ ചാലിയാർ പുഴയിൽ കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി

📢 Published: IST 🔄 Updated: IST
26 ഒക്ടോബർ 2026
⬤ KARUMBIL LIVE
ഊർക്കടവിൽ ചാലിയാർ പുഴയിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി - Karumbil Live

ഊർക്കടവിൽ ചാലിയാർ പുഴയിൽ കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി

വാഴക്കാട് ഊർക്കടവ് പാലത്തിനടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പെരുവയൽ മുണ്ടക്കൽ സ്വദേശിയായ സൈനികൻ സുധീഷിന്റെ മൃതദേഹമാണ് പാലത്തിന് അടുത്ത് ചാലിയാർ പുഴയുടെ നടുവിലായി പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഏറെ ചുഴികളുള്ള അപകടമേഖയാണിത്. മിനിഞ്ഞാന്ന് വൈകുന്നേരമാണ് ഇയാൾ അപകടത്തിൽപെട്ടത്. ഇന്നലെ രാത്രിയടക്കം നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്താനായത്.

അപകടവിവരമറിഞ്ഞതു മുതൽ പോലീസ്, ഫയർഫോഴ്‌സ്, ഡിങ്കി ബോട്ട് ടീം, എൻ.ഡി.ആർ.എഫ്, നാട്ടുകാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിപുലമായ തെരച്ചിൽ നടന്നു വരികയായിരുന്നു. പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കിയിരുന്നുവെങ്കിലും സേനാ വിഭാഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായാണ് മൃതദേഹം പുറത്തെടുത്തത്.

English Summary

The body of Sudheesh, a soldier from Peruvayal Mundakkal who went missing in the Chaliyar River near the Oorkadavu bridge in Vazhakkad, has been recovered. The body was found floating in the middle of the river after an extensive search operation involving the Police, Fire Force, NDRF, and local residents despite adverse weather conditions and strong currents.

Join WhatsApp Group Send News / Ads