കോട്ടയം / മലപ്പുറം: സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാലിക്കറ്റ്, മഹാത്മാഗാന്ധി (എം.ജി) സർവകലാശാലകൾ ഇന്ന് (വെള്ളിയാഴ്ച, ഒക്ടോബർ 23) നടത്താനിരുന്ന എല്ലാ എഴുത്തു പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഇരു സർവകലാശാലകളും വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങൾ കാരണമാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. എന്നാൽ മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതുപോലെ തന്നെ ഇന്ന് നടക്കേണ്ട ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ അറിയിപ്പ് വന്നതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സർവകലാശാലയും ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ് പുറത്തിറക്കിയത്. എം.ജി സർവകലാശാലയുടെയും മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
English Summary
Due to adverse weather conditions and resulting technical issues, both Calicut University and Mahatma Gandhi (MG) University have postponed all written examinations scheduled for today, Friday (October 23). Revised dates for the postponed exams will be announced later. However, Calicut University clarified that internal, practical, and viva-voce exams scheduled for today will be conducted as planned, and exams scheduled for other dates remain unchanged.