മലപ്പുറം: ലഹരിക്കെതിരെ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'നശാമുക്ത് ഭാരത് അഭിയാന്‍' പദ്ധതിയുടെ കീഴില്‍ ജില്ലാ ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കായി ലഹരി വിരുദ്ധ കര്‍മ്മസേന പരിശീലനം സംഘടിപ്പിച്ചു.
മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ നടന്ന പരിപാടി എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസര്‍ സമീര്‍ മച്ചിങ്ങലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ട്രോമാ കെയര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. പ്രതീഷ്, മനോജ് മേനോന്‍, കെ.സി. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്‌മൈല്‍ പദ്ധതിയുടെ ലോഞ്ചിങ്ങും വളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു.
എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ. ഷിബു, സൈക്യാട്രിസ്റ്റ് ഡോ. ശാന്തി തോമസ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ എന്നിവര്‍ പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതിനായുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വളണ്ടിയർമാർക്ക് വിദഗ്ധർ ബോധവൽക്കരണം നൽകി.
English Summary
An anti-drug task force training was organized for Malappuram District Trauma Care volunteers under the 'Nasha Mukt Bharat Abhiyaan' project. Conducted by the District Social Justice Office at Woodbine Hotel, the event was inaugurated by Excise Joint Commissioner Y. Shibu. The SMILE project was also launched during the function, along with the distribution of ID cards to volunteers. Expert sessions on drug abuse prevention were led by medical professionals.