കൊച്ചി: മാസപ്പടി കേസില്‍ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് തന്നെയായിരിക്കും അപ്പീലിലും തീരുമാനമെടുക്കുക.
മാസപ്പടി കേസിൽ സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച് നേരത്തെ ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച വിധി സുപ്രിംകോടതി ബുധനാഴ്ച റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, അപ്പീല്‍ നല്‍കിയവരുടെ വാദങ്ങള്‍ കൂടി കേട്ട് കേസ് വീണ്ടും പരിഗണിക്കണമെന്നാണ് ഹൈക്കോടതിക്ക് സുപ്രിംകോടതി നൽകിയിട്ടുള്ള കര്‍ശന നിര്‍ദേശം.
അതുവരെ, ആരോപണങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിന് സുപ്രിംകോടതി 10 ദിവസത്തെ സ്റ്റേയും അനുവദിച്ചിട്ടുണ്ട്. കേസിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ തുടർനടപടികൾ പാടില്ലെന്ന നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ തുടർവാദങ്ങൾ നിർണായകമാകുന്നത്.
English Summary
The Kerala High Court will consider the appeal filed by Chief Minister Pinarayi Vijayan and others in the 'Masappadi' (monthly payoff) case on Monday. The court noted there was no urgency to hear the appeal immediately. This follows a recent Supreme Court directive that set aside the High Court division bench's earlier order and instructed it to reconsider the case after hearing the arguments of the appellants. The Supreme Court has also granted a 10-day stay on the vigilance probe into the allegations until the High Court re-evaluates the matter.