📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

'ചോദ്യം ചെയ്യാൻ വരേണ്ട'; അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ലെന്ന് ജഡ്ജി, 17കാരൻ ഓടിച്ച കാറിടിച്ച്‌ 56കാരൻ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധു

📢 Published: IST 🔄 Updated: IST
25 ഒക്ടോബർ 2026
⬤ KARUMBIL LIVE
17കാരൻ ഓടിച്ച കാറിടിച്ച്‌ 56കാരൻ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധു - Karumbil Live

'ചോദ്യം ചെയ്യാൻ വരേണ്ട'; അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ലെന്ന് ജഡ്ജി, 17കാരൻ ഓടിച്ച കാറിടിച്ച്‌ 56കാരൻ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധു

ചേരാനല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച കാർ ഇടിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ ജഡ്ജ‌ിക്കെതിരെ ബന്ധു രംഗത്ത്.

മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് (56) മരിച്ചത്. അപകടത്തിന് പിന്നാലെ ജഡ്ജിയെ കണ്ടപ്പോള്‍ വളരെ അഹങ്കാരത്തോടെയാണ് സംസാരിച്ചതെന്ന് ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി വെളിപ്പെടുത്തി. കേസുമായി മുന്നോട്ട് പോകുമെന്നും ജയലക്ഷ്മി വ്യക്തമാക്കി. ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത ബെൻസ് കാറാണ് സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയത്.

'ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ആരും ഇനി വാഹനം ഓടിക്കരുത്. ഈ അപകടത്തില്‍ കേസുമായി മുന്നോട്ട് പോകും. ആ കുട്ടിയുടെ മാതാപിതാക്കളെ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. അവരെ കണ്ടപ്പോള്‍ ഒരു 17വയസുകാരന്റെ കൈയില്‍ വണ്ടി കൊടുക്കാൻ പാടില്ലെന്ന് അറിയില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട, അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ല എന്നാണ് ജഡ്ജി പറഞ്ഞത്. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് സംസാരിച്ചത്. ഇടിച്ചശേഷം കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല'- ജയലക്ഷ്മി പറഞ്ഞു.

അപകടത്തിൽപ്പെട്ട വാഹനം - Karumbil Live

അതേസമയം, അപകടത്തില്‍ പൊലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കാർ ഓടിച്ചിരുന്ന 17കാരന്റെ വൈദ്യപരിശോധന കഴിഞ്ഞതായും ആണ്‍കുട്ടി മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. മറ്റ് ലഹരികള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ രക്തസാമ്പിള്‍ എടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും അറിയാതെയാണ് 17കാരൻ വാഹനവുമെടുത്ത് ഇറങ്ങിയതെന്നാണ് വിവരം. ചിറ്റൂരിനടുത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

English Summary

A relative of the 56-year-old man who died after being hit by a car driven by a 17-year-old in Cheranalloor has come forward with a complaint against the boy's father, an Additional Judge. The relative alleged that the judge responded arrogantly when questioned about allowing a minor to drive. The police have registered a case and initiated a preliminary investigation into the accident that occurred around 3 AM.

Join WhatsApp Group Send News / Ads