📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’; തിരൂരങ്ങാടി നഗരസഭയ്ക്ക് മുന്നിൽ ആം ആദ്മി പാർട്ടിയുടെ വ്യത്യസ്ത പ്രതിഷേധം

📢 Published: IST 🔄 Updated: IST
തിരൂരങ്ങാടി നഗരസഭയ്ക്ക് മുന്നിൽ ‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിൽ ആം ആദ്മി പാർട്ടി നടത്തിയ പ്രതീകാത്മക പ്രതിഷേധം.
തിരൂരങ്ങാടി നഗരസഭയ്ക്ക് മുന്നിൽ ‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിൽ ആം ആദ്മി പാർട്ടി നടത്തിയ പ്രതീകാത്മക പ്രതിഷേധം.

‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’; തിരൂരങ്ങാടി നഗരസഭയ്ക്ക് മുന്നിൽ ആം ആദ്മി പാർട്ടിയുടെ വ്യത്യസ്ത പ്രതിഷേധം

ഓൺലൈൻ ഡെസ്ക് | 09-10-2026

തിരൂരങ്ങാടി: നഗരസഭയിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി. ‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിൽ നഗരസഭയ്ക്ക് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

നഗരസഭയിലെ ഉദ്യോഗസ്ഥർ ജോലിക്കെത്തുന്ന സമയത്ത് തന്നെ പ്ലക്കാർഡുകളും സർട്ടിഫിക്കറ്റുകളുമായാണ് പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിലെത്തിയത്. ‘വിൽക്കാനുണ്ട് പെർമിറ്റുകൾ’, ‘വിൽക്കാനുണ്ട് ജനന–മരണ സർട്ടിഫിക്കറ്റുകൾ’, ‘വിൽക്കാനുണ്ട് ഹെൽത്ത് കാർഡ്’ തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വിവിധ സർട്ടിഫിക്കറ്റുകൾ ബാസ്കറ്റിലാക്കി പ്രതീകാത്മകമായി വിൽപ്പന നടത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു.

നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ സംഭവവും ജനന–മരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിലായ സംഭവം നഗരസഭയിലെ സേവന സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജനന–മരണ രജിസ്ട്രേഷൻ, ബിൽഡിംഗ് പെർമിറ്റ്, ആരോഗ്യ വിഭാഗത്തിലെ വിവിധ അനുമതികൾ തുടങ്ങിയ സേവനങ്ങൾ അഴിമതിയില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി.ഒ. ഷമീം ഹംസ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൂസ ജാറത്തിങ്ങൽ, സാദിഖ് തെയ്യാല, ബക്കർ കുണ്ടുപുഴക്കൽ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട്, അക്ബർ കൊടിഞ്ഞി, പവിത്രൻ, സവാദ്, ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

നഗരസഭയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും കണക്കിലെടുത്ത് പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതീകാത്മകമായി ‘സർട്ടിഫിക്കറ്റ് വിൽപ്പന’ നടത്തിയുള്ള പ്രതിഷേധം നഗരസഭയിലെത്തിയ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകർഷിച്ചു.

ഫോട്ടോ: തിരൂരങ്ങാടി നഗരസഭയ്ക്ക് മുമ്പിൽ ആം ആദ്മി പാർട്ടി നടത്തിയ സർട്ടിഫിക്കറ്റ് വിൽപ്പന പ്രതിഷേധം.


English Summary

The Aam Aadmi Party's Tirurangadi constituency unit staged a symbolic protest titled “Certificates for Sale” in front of Tirurangadi Municipality, raising allegations of corruption in municipal services. Protesters displayed placards referring to permits, birth and death certificates, and health cards. They cited reported vigilance action involving a health department official and alleged irregularities related to certificates. The protesters demanded transparent public services, a comprehensive investigation, and legal action against anyone found guilty.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: Join WhatsApp Group
🔵 WhatsApp Channel: Follow WhatsApp Channel
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Join WhatsApp Group Send News / Ads