📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകൾ; തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ സജീവം

📢 Published: IST 🔄 Updated: IST

അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകൾ; തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ സജീവം

തിരൂർ: മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറമ്പിൽ വിജയദശമി ദിനമായ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ വിപുലമായി ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തന്നെ തുഞ്ചൻ പറമ്പിൽ ചടങ്ങുകൾക്ക് തുടക്കമായി.

പരമ്പരാഗത എഴുത്താശാന്മാരും പ്രമുഖ സാഹിത്യകാരന്മാരും ചേർന്ന് രണ്ട് പ്രത്യേക മണ്ഡപങ്ങളിലായിട്ടാണ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകരുന്നത്. കൃഷ്ണശില മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാർ കുട്ടികളെ മണ്ണിൽ ഹരിശ്രീ കുറിച്ച് എഴുത്തിനിരുത്തുമ്പോൾ, സരസ്വതി മണ്ഡപത്തിൽ പ്രമുഖ സാഹിത്യകാരന്മാരാണ് നേതൃത്വം നൽകുന്നത്. പിച്ചള തളികയിലെ അരിയിൽ ആദ്യാക്ഷരം കുറിക്കുന്നതും ചടങ്ങുകളുടെ ഭാഗമാണ് തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനും പ്രശസ്ത എഴുത്തുകാരനുമായ വൈശാഖൻ ഉൾപ്പെടെയുള്ള സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

ആയിരക്കണക്കിന് കുട്ടികളാണ് ഭാഷാപിതാവിന്റെ മണ്ണിൽ ഹരിശ്രീ കുറിക്കാനും സ്വർണ്ണമോതിരം കൊണ്ട് നാവിലൊപ്പാനും മാതാപിതാക്കൾക്കൊപ്പം എത്തിച്ചേർന്നിരിക്കുന്നത്. വൻ തിരക്കാണ് തുഞ്ചൻപറമ്പിൽ അനുഭവപ്പെടുന്നത്. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരക്ക് നിയന്ത്രിക്കുകയും കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.

English Summary

Thousands of children stepped into the world of letters on Vijayadashami day at Thunchan Parambu in Tirur, the birthplace of Thunchath Ezhuthachan. The Vidyarambham ceremonies began early at 5 AM. Traditional teachers and prominent literary figures are guiding the children in writing their first letters across two special mandapams, drawing huge crowds from across the state.

Join WhatsApp Group Send News / Ads