കോട്ടക്കൽ: എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ ദേശീയപാത 66-ൽ കോട്ടക്കൽ കോഴിച്ചനയിൽ വെച്ചായിരുന്നു സംഭവം. വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
സന്ദീപ് വാര്യരുടെ കാറിനു തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സന്ദീപ് വാര്യർ എം.എൽ.എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്ന് വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. എന്നാൽ അപകടത്തിന്റെ ആഘാതത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നും സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴാണ് അദ്ദേഹം അപകടത്തിൽ പെട്ടത്.
English Summary
MLA Sandeep Varier had a miraculous escape after his car met with an accident on National Highway 66 at Kozhichena near Kottakkal early today morning. The accident occurred when the car's tire burst, causing it to lose control. Two other cars trailing behind also collided with each other due to the sudden halt. Fortunately, Sandeep Varier and all other passengers in the three vehicles escaped unhurt, though the cars sustained significant damage. He was traveling from Trikaripur to his hometown Chethallur when the incident took place.