📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി; വീണാ ജോർജിന് പുറത്തുകാണുന്ന പരുക്കില്ലായിരുന്നെന്ന് റിപ്പോർട്ട്

📢 Published: IST 🔄 Updated: IST
28 ഒക്ടോബർ 2026
⬤ KARUMBIL LIVE
വീണാ ജോർജിന് പരുക്കില്ലെന്ന് ഡോക്ടർമാരുടെ മൊഴി - Karumbil Live

ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി; വീണാ ജോർജിന് പുറത്തുകാണുന്ന പരുക്കില്ലായിരുന്നെന്ന് റിപ്പോർട്ട്

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഡോക്ടർമാരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (SIT) മൊഴിയെടുത്തു. വീണാ ജോർജിന് പുറത്തു കാണത്തക്ക പരുക്കുണ്ടായിരുന്നില്ലെന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ മൊഴി നൽകിയതായാണ് വിവരം. ശരീരത്തിൽ ആയുധം കൊണ്ടുള്ള മുറിവുകൾ ഇല്ലായിരുന്നെന്നും അവർ അന്വേഷണ സംഘത്തെ അറിയിച്ചു.

കഴുത്തിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിയ നിലയും കണ്ടതിനെത്തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് തുടർ പരിശോധനകൾ നടത്തിയതെന്ന് ഡോക്ടർമാർ എസ്.ഐ.ടിയോട് വ്യക്തമാക്കി. കഴുത്തിലും വലതു കൈയിലും തലയുടെ പിൻഭാഗത്തും കടുത്ത വേദനയുണ്ടെന്ന് മന്ത്രി പരാതിപ്പെട്ടിരുന്നതായും മൊഴിയിലുണ്ട്. വീണാ ജോർജിന്റെ ചികിത്സയ്ക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് എസ്.ഐ.ടി വിവരം ശേഖരിച്ചത്. അന്നത്തെ സൂപ്രണ്ട് ഡോ. കെ. സുദീപ് ഉൾപ്പെടെ സ്ഥലംമാറിപ്പോയവരെ ഫോണിൽ വിളിച്ചും മൊഴിയെടുത്തു. ചികിത്സ സംബന്ധിച്ച മെഡിക്കൽ രേഖകളും ആശുപത്രിയിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.

രക്തസമ്മർദവും ശരീരവേദനയും കുറഞ്ഞതിനാലും എം.ആർ.ഐ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, വീട്ടിൽ പോകണമെന്ന വീണാ ജോർജിന്റെ ആവശ്യപ്രകാരമാണ് ഡിസ്ചാർജ് ചെയ്തതെന്നും ഡോക്ടർമാർ അറിയിച്ചു. ഫെബ്രുവരി 25ന് രാത്രി കണ്ണൂർ ജില്ലാ ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്കു ശേഷം പരിയാരത്തെത്തിച്ച വീണ 27ന് പുലർച്ചെ വരെ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 25ന് മന്ത്രിയായിരിക്കെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരുക്കേറ്റതെന്ന് വീണാ ജോർജ് പിന്നീട് മൊഴി നൽകിയിരുന്നു.

English Summary

The Special Investigation Team (SIT) has recorded the statements of doctors from Pariyaram Govt. Medical College regarding the alleged attack on former Health Minister Veena George by KSU activists at the Kannur railway station. According to reports, the doctors testified that she had no visible external injuries or weapon wounds. She was admitted to the ICU due to neck swelling and severe pain she complained of. The SIT collected details from the 13-member medical board formed for her treatment.

Join WhatsApp Group Send News / Ads