തിരുവനന്തപുരം: നവംബര്‍ 3 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരത്തിന്റെ കാര്യം ഈ മാസം 16ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുക.
English Summary
Private bus operators have announced an indefinite strike across Kerala starting from November 3. The strike is called by a joint action council of six bus owner associations after their demands presented to the government on October 16 were not met. The strike is expected to severely affect public transportation services and cause significant inconvenience to daily commuters.