📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട ചരക്കുലോറി പാർക്കിങ് ഏരിയയിലേക്ക് പാഞ്ഞുകയറി; നിരവധി ബൈക്കുകൾ തകർന്നു, ഒഴിവായത് വൻ ദുരന്തം

📢 Published: IST 🔄 Updated: IST
23 ഒക്ടോബർ 2026
⬤ KARUMBIL LIVE
പെരിന്തൽമണ്ണ ലോറി അപകടം

പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട ചരക്കുലോറി പാർക്കിങ് ഏരിയയിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വൻ ദുരന്തം

മാർക്കറ്റ് സിറ്റി മാളിന് സമീപം നിർത്തിയിട്ട ലോറി ചരിവിലൂടെ താഴേക്ക് ഉരുളിറങ്ങി ബൈക്കുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


പെരിന്തൽമണ്ണ: നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട് റോഡരികിലെ ബൈക്ക് പാർക്കിങ് ഏരിയയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താഴെ കാണാം:

വെള്ളിയാഴ്ച ഉച്ചയോടെ പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ മാർക്കറ്റ് സിറ്റി മാൾ പരിസരത്തായിരുന്നു സംഭവം. മാളിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കുന്നതിനായി മുകൾ ഭാഗത്തെ ചരിവിൽ നിർത്തിയിട്ടിരുന്ന ലോറിയാണ് അപ്രതീക്ഷിതമായി താഴേക്ക് ഉരുണ്ടിറങ്ങിയത്. തുടർന്ന് സമീപത്തെ ഇരുമ്പ് ബെഞ്ചും തകർത്ത് താഴെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന പാർക്കിങ് ഏരിയയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു.

അപകട സമയത്ത് വാഹനങ്ങൾക്കിടയിലോ സമീപത്തോ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ആൾനാശം ഒഴിവായി. ലോറിയുടെ അടിയിൽപ്പെട്ടും ഇടിയുടെ ആഘാതത്തിലും സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിർത്തിയിട്ടിരുന്ന ലോറിയുടെ ഹാൻഡ് ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

English Summary

A major tragedy was averted in Perinthalmanna on Friday afternoon after a parked goods lorry lost control and crashed into a two-wheeler parking area near Marketcity Mall. Several bikes and scooters were severely damaged in the incident. Preliminary reports suggest a handbrake failure caused the lorry, which was parked on an incline for unloading goods, to roll down and smash through an iron bench before hitting the parked vehicles. Fortunately, no casualties were reported as the area was clear of people at the time.

Join WhatsApp Group Send News / Ads