📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്കെതിരായ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് പ്രതിഷേധം

📢 Published: IST 🔄 Updated: IST

പ്രതിഷേധ പരിപാടി
2026 ഒക്ടോബർ 22
⬤ KARUMBIL LIVE

വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്കെതിരായ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് പ്രതിഷേധം

അനധികൃത ക്വാറികൾക്കെതിരെ നിയമപോരാട്ടം നടത്തുന്ന പ്രവർത്തകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം


തൂവ്വക്കാട്: വിവരാവകാശ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായി ഇടപെടുകയും ചെയ്യുന്ന മജീദ് മൊല്ലഞ്ചേരിക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തൂവക്കടവ് അങ്ങാടിയിൽ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്ളയ്ക്കുമെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുന്ന മജീദിന് നേരെയുണ്ടായ ആക്രമണം ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുകയും വിവരാവകാശ നിയമത്തിലൂടെയും ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള നിയമവേദികളിലൂടെയും ഇടപെടലുകൾ നടത്തുകയും ചെയ്തുവരുന്ന മജീദ് മൊല്ലഞ്ചേരിക്ക് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തിയെന്നാണ് ആരോപണം. ആക്രമണത്തിൽ കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിക്കേറ്റ് വീൽചെയറിൽ കഴിയുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവത്തിനെതിരെ വിവിധ മേഖലകളിൽ പ്രതിഷേധം ഉയർന്നിരുന്നു.

പൊതുതാൽപര്യ വിഷയങ്ങളിൽ വിവരാവകാശ നിയമം ഉപയോഗിച്ച് നിയമപരമായ ഇടപെടലുകൾ നടത്തുന്നവർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യപരമായ പ്രവർത്തനങ്ങൾക്കും പൗരാവകാശങ്ങൾക്കും വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനും നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇടപെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പരിപാടിയിൽ കേരള ഡെവലപ്മെന്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. മുസ്തഫ മമ്പാട് അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ഷമീർ കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.

ശിവദാസൻ മേലാറ്റൂർ, സുധീഷ് ഇല്ലത്ത്, സന്തോഷ് മംഗലം, നസറുദ്ദീൻ തങ്ങൾ, കെ.പി. ജാഫർതങ്ങൾ, നിയാസ് അഞ്ചാപുര സവാദ് അലി, എ പി അബൂബക്കർ വേങ്ങര, വി പി അസ്ലം അസ്കർ തുടങ്ങി നിരവധി പേർ സംസാരിച്ചു. മജീദ് മൊല്ലഞ്ചേരിക്കെതിരായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, അദ്ദേഹത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കുക, ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങൾ.

Join WhatsApp Group Send News / Ads