📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സ്വകാര്യ കാറുകളില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്ക് അനുമതി; പികെ കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് വാഹനങ്ങള്‍ വരെ ഉപയോഗിക്കാം

📢 Published: IST 🔄 Updated: IST
25 ഒക്ടോബർ 2026
⬤ KARUMBIL LIVE
സ്വകാര്യ കാറുകളില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാന്‍ മന്ത്രിമാര്‍ക്ക് അനുമതി - Karumbil Live

സ്വകാര്യ കാറുകളില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്ക് അനുമതി; പികെ കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് വാഹനങ്ങള്‍ വരെ ഉപയോഗിക്കാം

തിരുവനന്തപുരം: സ്വന്തം വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് അഞ്ച് മന്ത്രിമാര്‍ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതി. വ്യവസായ മന്ത്രിയും മുസ്്‌ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യ കാറുകളില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്.

പികെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ രമേശ് ചെന്നിത്തല, പി.കെ ബഷീര്‍, കെ.എം ഷാജി, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നീ മന്ത്രിമാരുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് പതിച്ച് ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും കാറുകളുടെ ഇന്ധനച്ചെലവ്, മെയിന്റനന്‍സ് തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാരായിരിക്കില്ല വഹിക്കുന്നത്. കൂടാതെ, മന്ത്രിമാര്‍ നേരിട്ട് യാത്ര ചെയ്യുന്ന സമയത്ത് മാത്രമെ ഇത്തരം സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാവൂ എന്നും ഉത്തരവിലുണ്ട്. മുന്‍പ് കെ.എം ഷാജി അനുമതി നേടാതെ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് അദ്ദേഹം ആ വാഹനം ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു.

English Summary

The Kerala State Government has granted permission to five ministers to use official number plates on their private vehicles for official purposes. Minister P.K. Kunhalikutty has been allowed to use up to three private cars. Other ministers who received permission include Ramesh Chennithala, P.K. Basheer, K.M. Shaji, and V.E. Abdul Gafoor. The government clarified that it will not bear fuel or maintenance costs, and the official plates can only be displayed when the ministers are traveling in the respective vehicles.

Join WhatsApp Group Send News / Ads